SENSE – South Regional Network meet

ഒക്‌ടോബര്‍ 14,15 തീയതികളില്‍ സെന്‍സ് ഇന്റര്‍ നാഷണല്‍ ഇന്ത്യ പദ്ധതിയുടെ നേതൃത്വത്തില്‍ സൗത്ത് റീജിയണ്‍ മുഴുവനായുള്ള ബധിരാന്ധതയുള്ള കുട്ടികള്‍ക്കും, അവരുടെ മാതാപിതാക്കള്‍ക്കും, അദ്ധ്യാപകര്‍ക്കുമായുള്ള രണ്ട് ദിവസത്തെ പരിശീലന പരിപാടി  സെന്‍സ് ഇന്റര്‍നാഷണല്‍ ഇന്ത്യയുടെയും, സ്പാസ്റ്റിന്‍ ചെന്നയുടെയും ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ഹോട്ടല്‍ ഹൊറൈസണില്‍ വച്ച് മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടത്തുകയുണ്ടായി. നാഷണല്‍ കരിയര്‍ സര്‍വ്വീസ് സെന്റര്‍ ഡയറക്ടര്‍ പി.ലൈജു ഈ പരിപാടി ഉദ്ഘാടനം ചെയ്തു.  സെന്‍സ് ഇന്റര്‍നാഷണല്‍ ഇന്ത്യ പദ്ധതിയില്‍ നിന്നും പ്രതിനിധികളായ മാനേജര്‍ Mr. Deepak Sharma, പ്രോഗ്രാം മാനേജര്‍ Mercy Chingunmung, റീജണല്‍ കോര്‍ഡിനേറ്റര്‍ Sanam K Nair  എന്നിവര്‍ പങ്കെടുത്തു. പരിപാടിയില്‍ 63 പേര്‍ പങ്കെടുത്തു. എം.എസ്സ്.എസ്സ്.എസ്സ് ഡയറക്ടര്‍ ഫാ.തോമസ് മുകളുംപുറത്ത് , പ്രോഗ്രാം കോര്‍ഡിനേറ്റര്‍ എബിന്‍ എസ് എന്നിവര്‍ മീറ്റിംഗിന് നേതൃത്വം നല്‍കി.