KSSF – PFPF (Pollution Free Poultry Farming) — കോഴി വളര്‍ത്തല്‍

ഏപ്രില്‍ 19-ാം തീയതി എം.എസ്സ്.എസ്സ്.എസ്സ് ല്‍ വച്ചു പൊലൂഷന്‍ ഫ്രീ കോഴി വളര്‍ത്തലിനായി പരിശീലനം സംഘടിപ്പിച്ചു. എം.എസ്സ്.എസ്സ്.എസ്സ് നെ കൂടാതെ തിരുവനന്തപുരം, നെയ്യാറ്റിന്‍കര ലാറ്റിന്‍ അതിരൂപതകളുടെ സാമൂഹിക സേവന വിഭാഗങ്ങളായ   TSSS  (Trivandrum Social Service Society)  NIDS  (Neyyattinkara Intagrated Developement Society)  എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ അടക്കം 23 പേര്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തു. എം.എസ്സ്.എസ്സ്.എസ്സ് ഡയറക്ടര്‍ ഫാ.തോമസ് മുകളുംപുറത്ത് പരിശീലനം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് KSSF ( Kerala Social Service Fourm) ല്‍ നിന്നും സിസ്റ്റര്‍.ടെസീന, ശ്രീ. ഷൈജു എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. 

Leave a Reply

Your email address will not be published. Required fields are marked *