സ്‌നേഹ സുരക്ഷ പദ്ധതി

വിധവകളായ പാവപ്പെട്ട അമ്മമാരെ സാമ്പത്തികമായി സഹായിക്കുന്ന സ്‌നേഹ സുരക്ഷ പദ്ധതിയുടെ ഗുണകാംഷികളുടെ ഒരു മീറ്റിംഗ് 06/07/2019 – ല്‍ എം.എസ്സ്.എസ്സ്.എസ്സ് ല്‍ വച്ചു നടന്നു. മോറാന്‍ മോര്‍ ബസേലിയോസ് കര്‍ദ്ദിനാള്‍ ക്ലീമിസ് കാതോലിക്കാ ബാവ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് ഏവര്‍ക്കും നന്ദി പറഞ്ഞു. പ്രസ്തുത മീറ്റിംഗില്‍ പദ്ധതിയുടെ ഗുണകാംഷികളെ അഭിനന്ദിച്ചുകൊണ്ട് വികാരി ജനറാല്‍മാരായ വന്ദ്യ ഡോ. മോണ്‍. മാത്യു മനക്കരക്കാവില്‍ കോര്‍ എപ്പിസ്‌കോപ്പാ, വന്ദ്യ ഡോ. വര്‍ക്കി ആറ്റുപുറത്ത് , പ്രൊക്യുറേറ്റര്‍ ഫാ. തോമസ് കയ്യാലയ്ക്കല്‍  എന്നിവര്‍ പ്രസംഗിച്ചു. എം.എസ്സ്.എസ്സ്.എസ്സ് ഡയറക്ടര്‍ ഫാ.തോമസ് മുകളുംപുറത്ത് സ്വാഗതം പറഞ്ഞു. എം.എസ്സ്.എസ്സ്.എസ്സ് കോ-ഓര്‍ഡിനേറ്റര്‍ ശ്രീ. ഡിജു ഡാനിയേല്‍ കൃതജ്ഞത അര്‍പ്പിച്ചു. സ്‌നേഹ സുരക്ഷയുടെ ഉദ്ഘാടനം മാര്‍ ഈവാനിയോസ് ദിനത്തില്‍ പട്ടം കത്തീഡ്രലില്‍ വച്ചു അഭിവന്ദ്യ തോമസ് മാര്‍ കൂറിലോസ് പിതാവ് ലോഗോ പ്രകാശനം ചെയ്ത് തിരുവനന്തപുരം മേജര്‍ അതിരൂപതയുടെ മുന്‍ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ശ്രീ ജോണ്‍ മത്തായിക്ക് നല്‍കി.