സാമൂഹ്യാധിഷ്ഠിത ദുരന്തജാഗ്രതാ പരിപാടി

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ UNDP യുടെ സഹായത്തോടെ 40 വാര്‍ഡുകളില്‍ നടപ്പിലാക്കിയ സാമൂഹ്യാധിഷ്ഠിത ദുരന്ത ജാഗ്രതാ പരിപാടിയുടെ റിപ്പോര്‍ട്ട് ജൂലൈ 18-ന് തിരുവനന്തപുരം കോര്‍പ്പറേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് നടന്ന പ്രത്യേക പരിപാടിയില്‍ ഡയറക്ടര്‍ ഫാ. ബോവസ് മാത്യു കോര്‍പ്പറേഷന് കൈമാറി. തുടര്‍ന്ന് നടന്ന യോഗത്തില്‍ മേയര്‍ അഡ്വ. വി.കെ. പ്രശാന്ത്, ഡെപ്യൂട്ടി മേയര്‍ രാഖി ശ്രീകുമാര്‍, ഡോ. ശേഖര്‍ കുര്യാക്കോസ്, ജോ ജോര്‍ജ്ജ്, രമേഷ് കൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. എം.  എസ്സ്.എസ്സ്.എസ്സിനു വേണ്ടി രാജന്‍ കാരക്കാട്ടില്‍, ബനഡിക്ട ജറാര്‍ഡ് എന്നിവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *