ലോക വനിതാ ദിനാചരണം

തിരുവനന്തപുരം മേജര്‍ അതിരൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയും, മാര്‍ തെയോഫിലസ് ട്രെയിനിംഗ് കോളേജും സംയുക്തമായി 11/03/2019 ല്‍ നാലാഞ്ചിറ മാര്‍ തെയോഫിലസ് ട്രെയിനിംഗ് കോളേജ് ഓഡിറ്റോറിയത്തില്‍ വച്ചു അന്താരാഷ്ട്ര വനിതാ ദിനാചരണം നടത്തുകയുണ്ടായി. ഡോ.ശശിതരൂര്‍ M.P സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയും, മഹാത്മഗാന്ധി കോളേജിലെ മലയാള വിഭാഗം അസോസിയേറ്റ് പ്രൊഫസ്സര്‍ ശ്രീമതി. ഒലീന സ്ത്രീ സമത്വത്തിന്റെ അനിവാര്യത എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. ട്രെയിനിംഗ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.ബനഡിക്ട് സ്വാഗതം ആശംസിക്കുകയും, മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഡയറക്ടര്‍ ഫാ. തോമസ് മുകളുംപുറത്ത് നന്ദിയും അറിയിച്ചു. 

Leave a Reply

Your email address will not be published. Required fields are marked *