പരിവര്‍ത്തന്‍ 2019

മലങ്കര കത്തോലിക്ക രൂപതകളിലെ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഡയറക്ടര്‍മാരുടെയും സ്റ്റാഫ് അംഗങ്ങളുടെയും ഒരു സംഗമവും മീറ്റിംഗും ഫെബ്രുവരി 19,20 തീയതികളില്‍ തിരുവനന്തപുരം മാര്‍ ഗ്രീഗോറിയോസ് റിന്യുവല്‍ സെന്ററില്‍ വച്ചു നടന്നു. പ്രസ്തുത പരിപാടിക്ക് മലങ്കര സിനഡല്‍ കമ്മീഷന്‍ ഫോര്‍ സോഷ്യല്‍ സര്‍വ്വീസ് ദലിത് ക്രിസ്ത്യന്‍ ചെയര്‍മാന്‍ മോസ്റ്റ് റവ.ജേക്കബ് മാര്‍ ബര്‍ണബാസ് OIC യും, സെക്രട്ടറി റവ.ഫാ ബിന്നി നെടുംപുറത്തും, എം.എസ്സ്.എസ്സ്.എസ്സ് ഡയറക്ടര്‍ ഫാ.തോമസ് മുകളുംപുറത്തും നേതൃത്വം നല്‍കി. 8 രൂപതകളിലെ സ്റ്റാഫ് പ്രതിനിധികള്‍ക്ക് പ്രവര്‍ത്തന മികവിന് ക്യാഷ് അവാര്‍ഡും, മെമന്റോയും മോറാന്‍ മോര്‍ ബസേലിയോസ് കര്‍ദ്ദിനാള്‍ ക്ലിമീസ് കാതോലിക്ക ബാവ സമ്മാനിച്ചു. മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയില്‍ നിന്നും ശ്രീ. ജോര്‍ജ് ദാനിയേല്‍ അവാര്‍ഡിന് അര്‍ഹനായി. 

Leave a Reply

Your email address will not be published. Required fields are marked *