ഓണാഘോഷ പരിപാടി

DDU – GKY  കുട്ടികളുടെ ഓണാഘോഷം വിവിധ കലാപരിപാടികളോടെ   എം.എസ്സ്. എസ്സ്.എസ്സ് ല്‍ വച്ചു 07/09/2019 ല്‍ നടത്തി. എം.എസ്സ്.എസ്സ്.എസ്സ് സ്റ്റാഫ് അംഗങ്ങളുടെ ഓണാഘോഷ പരിപാടി  09/09/2019 എം.എസ്സ്.എസ്സ്.എസ്സ് ല്‍ വച്ചു അത്തപൂക്കളത്തോടു കൂടി വിവിധ കലാപരിപാടികള്‍ നടത്തുകയുണ്ടായി. ഓണാഘോഷ പരിപാടിയില്‍ തിരുവനന്തപുരം മേജര്‍ അതിരൂപത പ്രൊക്യുറേറ്റര്‍ റവ.ഫാ.തോമസ് കയ്യാലയ്ക്കല്‍, സുവിശേഷസംഘം അസിസ്റ്റന്റ് ഡയറക്ടര്‍ റവ.ഫാ. ആന്റണി കല്ലില്‍ ഒ.ഐ.സി, കാതോലിക്കേറ്റ് പ്രൊക്യുറേറ്റര്‍ റവ.ഫാ. വര്‍ഗ്ഗീസ് അങ്ങാടിയില്‍ റവ.ഫാ. ജോര്‍ജ്ജ് കൈമലയില്‍ എന്നിവര്‍ പങ്കെടുത്തു. വിഭവ സമൃദ്ധമായ ഓണസദ്യയോടുകൂടി പരിപാടികള്‍ സമാപിച്ചു.