ഓണാഘോഷ പരിപാടി – ശാന്തിമന്ദിരം

മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും നടത്തുന്ന  ഓണാഘോഷ പരിപാടി ഈ വര്‍ഷം വട്ടപ്പാറ ശാന്തിമന്ദിരം മാനസികാരോഗ്യ കേന്ദ്രത്തില്‍ വച്ചു 06/09/2019 ല്‍ അത്യൂന്നത കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ സാന്നിദ്ധ്യത്തില്‍ നടത്തി. എം.എസ്സ്.എസ്സ്.എസ്സ് ഡയറക്ടര്‍ ഫാ.തോമസ് മുകളുംപുറത്ത് സ്വാഗതം ചെയ്തു. അത്യൂന്നത കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ഓണ സന്ദേശം നല്‍കി. മോണ്‍.റവ.ഡോ. വര്‍ക്കി ആറ്റുപുറത്ത്, തിരുവനന്തപുരം മേജര്‍ അതിരൂപത പ്രൊക്യുറേറ്റര്‍ റവ.ഫാ.തോമസ് കയ്യാലയ്ക്കല്‍, റവ.ഫാ. വില്‍സണ്‍ തട്ടാരുത്തുണ്ടില്‍, റവ.ഫാ.ജോണ്‍സണ്‍ കാക്കനാട്ട്, റവ. ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍, റവ.ഫാ.ആദര്‍ശ് കുംമ്പളത്ത്, റവ.ഫാ.ജേക്കബ് ഇളംമ്പല്ലൂര്‍, തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ശ്രീ.ജോണ്‍സണ്‍ ജോസഫ്, എം.എസ്സ്.എസ്സ്.എസ്സ് സ്റ്റാഫ് അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.  തുടര്‍ന്ന് അത്യുന്നത കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അന്തേവാസികള്‍ക്ക് ഓണസദ്യ വിളമ്പുകയും എല്ലാവരും അവരോടൊപ്പം ഓണസദ്യ കഴിക്കുകയും ചെയ്തു. അനാഥരായ ഈ മക്കളെ പുനരധിവസിപ്പിക്കുന്നത് ശ്രീ സന്തോഷും കുടുംബവുമാണ്.