അന്തര്‍ദേശീയ ഭിന്നശേഷി ദിനാചരണം

ഡിസംബര്‍ 3-ാം തീയതി ആഗോള ഭിന്നശേഷിക്കാരുടെ ദിനാചരണത്തിന്റെ ഭാഗമായി മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പാളയത്തുവച്ചു തെരുവുനാടകവും, ഫ്‌ളാഷ്‌മോബും സംഘടിപ്പിച്ചു.

ഇതിന്റെ ഭാഗമായി ഡിസംബര്‍ 5-ാം തീയതി തിരുവനന്തപുരം മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണം സ്രോതസ്സില്‍ ആചരിച്ചു. വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലം M L A ശ്രീ.കെ മുരളീധരന്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ച യോഗത്തില്‍ എം.എസ്സ്.എസ്സ്.എസ്സ് ന്റെ നേതൃത്വത്തില്‍ നടത്തി വരുന്ന വിവധ സാമൂഹിക സേവന പദ്ധതികളെക്കുറിച്ച് ഡയറക്ടര്‍ ഫാ.തോമസ് മുകളുംപുറത്ത് വിശദീകരിച്ചു.

ഈ അധ്യായന വര്‍ഷത്തില്‍ തുടക്കം കുറിക്കുന്ന ഭിന്നശേഷി സൗഹാര്‍ദ പദ്ധതികളെക്കുറിച്ച് പ്രോജക്ട് കോര്‍ഡിനേറ്റര്‍ ജിയാ രാജ് വിവരിച്ചു. ലില്ലിയന്‍ ഫോണ്ട്‌സ് എന്ന അന്താരാഷ്ട്ര സംഘടനയുടെ സഹായത്തോടു കൂടി നടപ്പിലാക്കുന്ന വൈകല്യമുളളവരുടെ പുനരധിവാസ പദ്ധതിയുടെ പ്രകാശന കര്‍മ്മം കേരള ഭിന്നശേഷി വെല്‍ഫെയര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ബഹു. ശ്രീ. മോഹനന്‍ പരശുവായ്ക്കല്‍ നിര്‍വ്വഹിച്ചു.

ഭിന്നശേഷിക്കാര്‍ നേരിടുന്ന സാമൂഹിക പ്രശ്‌നങ്ങളെക്കുറിച്ചും , നാഷണല്‍ കരിയര്‍ സര്‍വ്വീസ് സെന്ററല്‍ ഫോര്‍ ഡിഫറന്റലി ഏബിളിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. R O സജി സംസാരിച്ചു.

നാലാഞ്ചിറ വാര്‍ഡ് കൗണ്‍സിലര്‍ ത്രേസ്യാമ്മ തോമസ്, ഉളളൂര്‍ വാര്‍ഡ് കൗണ്‍സിലര്‍ ജോണ്‍സണ്‍ ജോസഫ് തുടങ്ങിയവര്‍ അശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ഈ യോഗത്തില്‍ സെന്‍സ് ഇന്റര്‍നാഷണല്‍ കോര്‍ഡിനേറ്റര്‍ എബിന്‍ എസ് കൃതജ്ഞത അര്‍പ്പിച്ചു.