അദ്ധ്യാപക ദിനാചരണം

അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് DDU  – GKY പദ്ധതിയിലെ കുട്ടികള്‍ 07/09/2019 കേദാരം ഷോപ്പിംഗ് കോംപ്ലക്‌സിന്റെ മുന്നില്‍ അദ്ധ്യാപകരും, വിദ്യാര്‍ത്ഥികളും തമ്മിലുള്ള ബന്ധത്തെയും മാറിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ രീതികളെയും ആസ്പദമാക്കി ഫ്‌ളാഷ് മോബും, സ്ട്രീറ്റ് പ്ലേയും നടത്തി. ഇതിന് പരിശീലനം നല്‍കിയത് എം.എസ്സ്.എസ്സ്.എസ്സ് ട്രെയ്‌നേഴ്‌സായ റോസ്, സ്വീറ്റി, സെബിന്‍ എന്നിവരും, സെന്റര്‍ ഹെഡ് ശ്രീമതി നിഷ മാത്യുവും ആണ്. എം.എസ്സ്.എസ്സ്.എസ്സ് ഡയറക്ടര്‍ ഫാ.തോമസ് മുകളുംപുറത്ത്, കേദാരം കോംപ്ലക്‌സ് പ്രസിഡന്റ് ജി.പിള്ള എന്നിവര്‍ സംസാരിച്ചു.